State television awards declared: Kaumudy TV shines with awards, Mahaguru serial wins five awards

14 Просмотры
Издатель
2019 ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്തിൽ 7 പുരസ്കാരങ്ങൾ നേടി . കൗമുദി ടി വി . നിര്‍മ്മിച്ച് സംപ്രേഷണം ചെയ്ത മഹാഗുരു മെഗാ പരമ്പര അഞ്ച് പുരസ്‌കാരങ്ങള്‍ നേടി . ലോവല്‍. എസിന് മികച്ച ഛായാഗ്രഹകന് ഉളള പുരസ്‌കാരവും ഷിബുകുമാറിന് മികച്ച കലാസംവിധായകനുളള പുരസ്‌കാരവും ലഭിച്ചു. മഹാഗുരുവിലെ വിവിധ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ശങ്കര്‍ലാലിനേയും , രോഹിണി എ പിളളയെയും മികച്ച ഡബിംഗ് അര്‍ട്ടിസ്റ്റുകളായി തിരഞ്ഞെടുത്തു. ലെസ്വിന്‍ ഉല്ലാസ് ആണ് മികച്ച ബാലതാരം. കൗമുദി ടി വി പ്രോഗ്രാം ഹെഡ് മഹേഷ് കിടങ്ങിലാണ് യുഗപുരുഷനായ ശ്രീനാരായണ ഗുരുവിന്റെ ചരിത്രം പറയുന്ന മഹാഗുരുവിന്റെ സംവിധായകന്‍.

വാര്‍ത്തേതര പരിപാടികളുടെ വിഭാഗത്തില്‍ കൗമുദി ടി വി യിൽ പ്രേക്ഷകരുടെ മനം കവർന്ന സ്‌നേക്ക് മാസ്റ്ററിന്റെ അവതാരകന്‍ വാവ സുരേഷും പുരസ്‌കാരത്തിന് അര്‍ഹനായി. അനായാസവും സ്വാഭാവികവുമായ അനുഭവ ആഖ്യാനമാണ് വാവ സുരേഷിൻറെ അവതരണത്തിന്റെ പ്രേത്യേകതയെന്നു ജൂറി വിലയിരുത്തി.

വാർത്താ ഇതര വിഭാഗത്തില്‍ കൗമുദി ടി വി സ്‌ട്രെയിറ്റ് ലൈൻ വാർത്താ ധിഷ്ധ്യ്ത പരിപാടിക്കാണ് മികച്ച അവതാരകനുള്ള പുരസ്കാരം. സ്‌ട്രെയിറ്റ് ലൈന്‍ അഭിമുഖ പരിപാടിയുടെ അവതരണത്തിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി.എസ് രാജേഷ് മികച്ച അവതാരകനുള്ള പുരസ്‌കാരത്തിന് അർഹനായി വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള സംഭാഷണങ്ങളിലൂടെ വിജ്ഞാനം അഭിമുഖകാരൻ പുലർത്തിയ മികവിനാണ് പുരസ്കാരമെന്നു ജൂറി വിലയിരുത്തി
Категория
Сериалы онлайн
Комментариев нет.
Яндекс.Метрика